യുവജന ശുശ്രൂഷകന്റെ ദൗത്യം - Roles and Skills of a Youth Minister (BJYT002)

 

യുവജന ശുശ്രൂഷകന്റെ ദൗത്യം - Roles and Skills of a Youth Minister (BJYT002)

(By Dr. Edward Edezhath - Parok, Trichur Study Material, 2023)

Aptitudes, dispositions and skills of youth minister

Christian Youth Minister – Session 1

യുവജന ശുശ്രൂഷകന്റെ ദൗത്യം

= തിന്മ വിജയിക്കുന്നതിന് ആകെ വേണ്ടത് നല്ല മനുഷ്യർ ഒന്നും ചെയ്യാതിരിക്കുക എന്നതു മാത്രമാണ്.' (എഡ്മണ്ട് ബർക്ക് 1729-97)

സഭ യുവാക്കളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്:

>> ജോണ് പോൾ രണ്ടാമൻ: പല രാജ്യങ്ങളിലും അവരാണ് ജനസംഖ്യയിൽ പകുതിയും. അങ്ങനെ നോക്കുമ്പോൾതന്നെ യുവജനം സവിശേഷമായൊരു ശക്തിയും സഭയുടെ ഭാവിക്ക് വലിയൊരു വെല്ലുവിളിയുമാണെന്നു കാണാം. വാസ്തവത്തിൽ യുവജനങ്ങളിൽ സഭ ഭാവിയിലേയ്ക്കുള്ള പാതയാണ് കാണുന്നത്. (അൽമായ വിശ്വാസികൾ, 46)     

എന്നാൽ ലോകം പലപ്പോഴും യുവാക്കളെ പ്രശ്നക്കാരായി കാണുന്നു. "പഴയ പോലെയല്ല ഇന്നത്തെ യുവാക്കൾ ഏറെ മോശമാണ്" എന്നാണ് പലരും പറയാറ്. എന്നാൽ നാമോർക്കേണ്ടത് എന്നും സമൂഹം അങ്ങനെ തന്നെയാണ് പറയാറ്. 25 നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു പരാംശം നോക്കാം:

>> നമ്മുടെ യുവാക്കൾ സുഖലോലുപരാണ്. അവരുടെ പെരുമാറ്റം ഏറെ മോശം. അധികാരികളോട് അവർക്ക് പുച്ഛമാണ്. കാരണവന്മാരോട് ബഹുമാനമില്ല. പ്രവർത്തനത്തിനു പകരം വാചകമടി മാത്രം. പ്രായമുള്ളവർ പ്രവേശിക്കുമ്പോൾ അവർ എഴുന്നേൽക്കുന്നില്ല. മാതാപിതാക്കളോട് അവർ കയർക്കുന്നു.. ബഹളമുണ്ടാക്കുന്നു. അവർ വലിച്ചുവാരി ഭക്ഷിക്കുന്നു. അദ്ധ്യാപകരെ അടക്കിവാഴുന്നു. (സോക്രട്ടീസ്.)

ഒരു യുവജന ആനിമേറ്റർ യുവാക്കളെ പ്രശ്നക്കാരായി മാത്രം കാണുന്ന ഒരാളാകരുത്. മറിച്ച് അവരിലെ അടിസ്ഥാന നന്മയും അത് വളർത്താനുള്ള സാദ്ധ്യതയും കാണുകയും ആ ബോദ്ധ്യത്തോടെ പ്രവർത്തിക്കുന്ന വ്യക്തിയുമാകണം.

വത്തിക്കാന്റെ യുവജന സിനഡ് ഒരുക്ക രേഖയിൽ ഈ വിളി നിർവ്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

യുവ തലമുറയുടെ സഹയാത്രികരാകുക എന്നതുകൊണ്ട്  അവരുടെ വിശ്വാസത്തെ നിയന്ത്രിക്കാൻ പ്രലോഭിതരാകുക എന്നതിനേക്കാൾ അവരുടെ സന്തോഷത്തിൽ പങ്കുകാരാകാനുള്ള വിളിയാണ് സഭ കൈയ്യേൽക്കുന്നത് (യുവസിനഡ് ഒരുക്ക രേഖ, യുവജനങ്ങൾ, വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും. സിനഡ് 2018)

ക്രൈസ്തവ യുവജന ശുശ്രൂഷകന്റെ ശൈലികളും മനോഭാവങ്ങളും (Aptitudes and attitudes)

i. യുവാക്കളോടുള്ള  സ്നേഹം (Mt 9:37)

ii. അടുത്തറിയുക - മനസ്സിലാക്കുന്നു

iii. കാലത്തിന്റെ അടയാളങ്ങൾ വായിക്കുക  

iv. പൊരുത്തപ്പെടുത്തൽ - മാറ്റം

v. സന്തോഷവും സൗഹൃദവും

vi. പങ്കാളിത്ത രീതി  - സ്വേച്ഛാധിപത്യമല്ല

vii. ബന്ധപ്പെടുക - സൗഹൃദം വളർത്തുക

===================

Christian Youth Minister – Session 2

വേണ്ട പ്രത്യേകതകൾ

യുവജനങ്ങളുടെ സിനഡ് 2018 – സിഡാനന്തര അപ്പസ്തോലിക പ്രബോധനം "ക്രിസ്തു ജീവിക്കുന്നു" (25 മാർച്ച് 2019)

ഒരു ക്രൈസ്തവ യുവജന മാർഗനിർദ്ദേശകന് ഉണ്ടാകേണ്ട പ്രത്യേകതകൾ

അത്തരമൊരു മാർഗ്ഗനിർദേശകന്റെ (mentor) ഗുണങ്ങളിൽ ഇവയും  ഉൾപ്പെടുന്നു: സഭയോടും ലോകത്തോടും ഇടപഴകുന്ന ഒരു വിശ്വസ്ത ക്രിസ്ത്യാനി ആയിരിക്കുക; നിരന്തരം വിശുദ്ധി തേടുന്ന ഒരാൾ; വിധിക്കാതെ ഹൃദയ രഹസ്യങ്ങൾ സൂക്ഷിക്കുന്നയാൾ (confidant). അതുപോലെ, യുവാക്കളുടെ ആവശ്യങ്ങൾ സജീവമായി കേൾക്കുകയും ദയയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരാൾ; അഗാധമായി സ്നേഹിക്കുന്ന, സ്വയം അറിയുന്ന ഒരാൾ; തന്റെ പരിമിതികൾ തിരിച്ചറിയുകയും ആത്മീയ യാത്രയുടെ സന്തോഷവും ദുഃഖവും അറിയുകയും ചെയ്യുന്ന ഒരാൾ. ഉപദേഷ്ടാക്കളിൽ വളരെ പ്രധാനപ്പെട്ട ഒരു ഗുണം അവരുടെ സ്വന്തം മാനവികതയുടെ അംഗീകാരമാണ് - അവർ തെറ്റുകൾ ചെയ്യുന്ന മനുഷ്യരാണെന്ന വസ്തുതയാണ്: എല്ലാം തികഞ്ഞ വ്യക്തികളല്ല, ക്ഷമിക്കപ്പെട്ട പാപികളാണ് . … മാർഗ്ഗനിർദേശകർ യുവാക്കളെ നിഷ്ക്രിയരായ അനുയായികളായി നയിക്കരുത്, മറിച്ച് യാത്രയിൽ സജീവ പങ്കാളികളാകാൻ അവരെ അനുവദിച്ചുകൊണ്ട് അവരോടൊപ്പം നടക്കണം. ഒരു ചെറുപ്പക്കാരന്റെ വിവേചന പ്രക്രിയയിൽ വരുന്ന സ്വാതന്ത്ര്യത്തെ അവർ ബഹുമാനിക്കുകയും അത് നന്നായി ചെയ്യാനുള്ള ഉപകരണങ്ങൾ കൊണ്ട് അവരെ സജ്ജരാക്കുകയും വേണം. … അത്തരത്തിലുള്ള എല്ലാ മാർഗ്ഗനിർദേശകരും  നല്ല രൂപീകരണത്തിൽ നിന്ന് പ്രയോജനം നേടണം, കൂടാതെ തുടരുന്ന  രൂപീകരണത്തിൽ ഏർപ്പെടുകയും വേണം. (ക്രിസ്തു ജീവിക്കുന്നു, 246)

ഇതിൽ പാപ്പാ സൂചിപ്പിക്കുന്ന പ്രത്യേകതകളുടെ ഒരു പട്ടികയാണ്  താഴെ: പാപ്പയുടെ വാക്കുകളിൽ  മാർഗ്ഗനിർദേശകന്റെ (mentor) ഗുണങ്ങളിൽ ഇവയും  ഉൾപ്പെടുന്നു: 

1. സഭയോടും ലോകത്തോടും ഇടപഴകുന്നയാൾ  

2. ഒരു വിശ്വസ്തനായ  ക്രിസ്ത്യാനി ആകുക 

3. നിരന്തരം വിശുദ്ധി തേടുന്ന ഒരാൾ 

4. സ്വയം അറിയുന്ന ഒരാളാകണം - അനന്യൻ, ദൈവ ഛായയിൽ 

5. എന്റെ പരിമിതികൾ തിരിച്ചറിയണം  

6. ആത്മീയ യാത്രയുടെ സന്തോഷവും ദുഃഖവും അറിയുന്ന ഒരാളാകണം  

7. ഞാൻ സ്വന്തം മാനവികത അംഗീകാരിക്കണം  

8. ഞാൻ തെറ്റുകൾ ചെയ്യുന്ന വ്യക്തിയാണെന്നത് വസ്തുതയാണ്: എല്ലാം തികഞ്ഞ വ്യക്തിയല്ല, 

9. ഞാൻ ക്ഷമിക്കപ്പെട്ട പാപികളാണ് എന്ന ബോധ്യം വേണം 

10. വിധിക്കാതെ ഹൃദയ രഹസ്യങ്ങൾ സൂക്ഷിക്കുന്നയാൾ (confidant). 

11. യുവാക്കളുടെ ആവശ്യങ്ങൾ സജീവമായി കേൾക്കണം  

12. ദയയോടെ പ്രതികരിക്കണം  

13. യുവജനങ്ങളെ അഗാധമായി സ്നേഹിക്കണം  

14. യുവാക്കളെ നിഷ്ക്രിയരായ അനുയായികളായി നയിക്കുന്ന ആളാകരുത്  

15. ശുശ്രൂഷാ യാത്രയിൽ സജീവ പങ്കാളികളാകാൻ അവരെ അനുവദിക്കണം  

16. യുവാക്കളോടൊപ്പം നടക്കണം. 

17. ഒരു ചെറുപ്പക്കാരന്റെ വിവേചന പ്രക്രിയയിൽ വരുന്ന സ്വാതന്ത്ര്യത്തെ  ബഹുമാനിക്കണം  

18. വിവേചന പ്രക്രിയ  നന്നായി ചെയ്യാനുള്ള ഉപകരണങ്ങൾ കൊണ്ട് അവരെ സജ്ജരാക്കണം  

19. എല്ലാ മാർഗ്ഗനിർദേശകരും  നല്ല രൂപീകരണത്തിൽ നിന്ന് പ്രയോജനം നേടണം, 

20. തുടരുന്ന  രൂപീകരണത്തിൽ ഏർപ്പെടണം. (ക്രിസ്തു ജീവിക്കുന്നു, 246)

==================

Christian Youth Minister – Session 3

ഒരു യുവജന ശുശ്രൂഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാം ലക്‌ഷ്യമായി സ്വീകരിക്കേണ്ടത് എന്താണ്?

നമ്മുടെ അജപാലന ശുശ്രൂഷയിൽ നാം സ്വയം ചോദിക്കുന്നത് ഇതാണ്: ദൈവം മനുഷ്യനായി അവതരിച്ച   യേശുക്രിസ്തുവിനെ, കുട്ടികളുടെയും  യുവജനങ്ങളുടെയും ഈ വലിയ ജനതതിക്ക് എങ്ങനെ വെളിപ്പെടുത്തും? ഒരു ക്ഷണികമായ കണ്ടുമുട്ടലിന്റെ ആകർഷണീയതയിൽ മാത്രമല്ല, ഒരു ബന്ധത്തിലൂടെ, ആഴത്തിലും വ്യക്തതയിലും. ദിവസവും, അവനോടൊപ്പം വളരുന്ന അവന്റെ സന്ദേശം, അവൻ വെളിപ്പെടുത്തിയ ദൈവത്തിന്റെ പദ്ധതി, അവൻ ഓരോ വ്യക്തിയെയും അഭിസംബോധന ചെയ്യുന്ന വിളി, അവനിൽ വിശ്വസിക്കുന്നവരുടെ "ചെറിയ ആട്ടിൻകൂട്ടത്തെ" ഉപയോഗിച്ച് ഈ ലോകത്ത് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന രാജ്യം,  നിത്യതയിൽ മാത്രം പൂർണമാകുന്ന രാജ്യം, ഈ രാജ്യത്തിന്റെ അർത്ഥം, പ്രാധാന്യം, അടിസ്ഥാന ആവശ്യകതകൾ, സ്നേഹത്തിന്റെ നിയമം, വാഗ്ദാനങ്ങൾ, പ്രതീക്ഷകൾ എന്നിവ എല്ലാം  അറിയാൻ അവരെ എങ്ങനെ പ്രാപ്തരാക്കും? (ജോൺ പോൾ II, കാറ്റെകെസി ട്രേഡൻഡേ, 35.)

എന്നാൽ അവർക്ക് യേശുവിനെ പരിചയപ്പെടുത്തേണ്ട രീതി പ്രധാനമായും  പ്രസംഗത്തിലൂടെയല്ല

പാപ്പ പോൾ VI ആധുനിക മനുഷ്യൻ അദ്ധ്യാപകരെക്കാൾ സാക്ഷികളെ ശ്രദ്ധിക്കുന്നു, അവൻ അധ്യാപകരെ ശ്രദ്ധിക്കുന്നുവെങ്കിൽ, അത് അവർ സാക്ഷികളായതുകൊണ്ടാണ്. (സുവിശേഷ പ്രഘോഷണം, 41)

പ്രായോഗികമായി എങ്ങനെയാണ് യുവജന ശുശ്രൂഷയിൽ ഏർപ്പെടുക 

ചില നിർദ്ദേശങ്ങൾ 

പഠിപ്പിക്കലും തിരുത്തലും എന്നതിനേക്കാൾ ശ്രവണവും കണ്ടെത്തലും. എളിമയുടെയും പരസ്പരം കേൾക്കലിന്റെയും ഒരു മനോഭാവം. vulnerability - എനിക്കും പോരായ്മകളും കുഴപ്പങ്ങളും ഉണ്ട്. നമുക്ക് പരസ്പരം താങ്ങും സഹായവും പങ്കുവച്ച് മുന്നോട്ട് പോകാം എന്ന ചിന്ത. 

വൻ കാര്യങ്ങളും വമ്പു പറയുന്നതിലും (glory stories) ഇന്നത്തെ തലമുറയ്ക്ക് താല്പര്യം കുറവാണ് 

ജീവിത ബന്ധിയായ - അവർക്ക് ബന്ധപ്പെടാവുന്ന (relatable) കാര്യങ്ങളും രീതികളും ആവശ്യമാണ് 

വലിയ സമ്മേളനങ്ങൾ - വ്യക്തികളുമായി ബന്ധപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. 

വലിയ മത്സരങ്ങൾ യുവജന ശുശ്രൂഷയുടെ പ്രധാന ഭാഗമായാൽ പലരും അവഗണിക്കപ്പെടും 

പകരം വ്യക്തികളെ അറിയാനും വ്യക്തികൾക്ക് വേണ്ട ശ്രദ്ധ കൊടുക്കാനും സാധിക്കുന്ന ഒരു യുവജന സമീപനം വേണം.

ഉപദേശങ്ങളും, പ്രശ്നപരിഹാരങ്ങളും നൽകുന്നതിനേക്കാൾ, അവർ കണ്ടെത്താൻ സഹായിക്കണം 

ഇന്ന് പൊതുവെ വിശ്വാസം വെല്ലുവിളിക്കപ്പെടുന്നു - ശാസ്ത്രം സംശയങ്ങൾ ഉയർത്തുന്നു - "സഭ പറയുന്നത് ഇതാണ്," വിദഗ്ദരുടെ അഭിപ്രായം ഇന്നതാണ്  എന്നു മാത്രം പറഞ്ഞു അവരുടെ ചോദ്യം തള്ളിക്കളയാതിതിരിക്കുക.

അവരുടെ സംശയങ്ങൾ കേൾക്കാനും - അവരുടെ അന്വേഷണത്തിൽ കൂടെനിൽക്കാനും നമ്മൾ ഉണ്ടാകണം 

യുവജന ശുശ്രൂഷയിൽ സാധ്യമായ ദൗത്യ വഴികൾ (Roles of an Animator)

എനിക്ക് മാത്രം ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്റെ രീതി കണ്ടെത്തുക പ്രധാനപ്പെട്ടതാണ്. താഴെ പറയുന്ന ചില പ്രവർത്തന മേഖലകൾ എന്റെ പ്രത്യേക യുവജന ശുശ്രൂഷാ രീതിയും സാധ്യതയും കണ്ടെത്തുന്നതിന് എന്നെ സഹായിച്ചേക്കാം.

ഒരു യുവജന ശുശ്രൂഷകന്റെ റോളുകളും നൈപുണ്യവും (Roles and skill)

i. വ്യക്തിഗത മാർഗ്ഗദർശി  - വികാരങ്ങൾ - കൗൺസിലർ

ii. ഹൃദയ രഹസ്യങ്ങൾ പങ്കുവയ്ക്കാൻ ഒരാൾ 

iii. വിശ്വാസ വഴികാട്ടി - സംശയങ്ങളുടെ വ്യക്തത

iv. കരിയർ ഗൈഡ് – ദൈവവിളി സംബന്ധമായി മാർഗ്ഗദർശി 

v. പ്രാർത്ഥനയുടെ പിന്തുണ

vi. സഭ  & ഹയരാർക്കി  ബന്ധ൦ 

vii. ദർശന വഴികാട്ടി - ആശയ സൗണ്ടിംഗ് ബോർഡ്

viii. തർക്ക പരിഹാരം - ഗ്രൂപ്പുകളുടെ ഇടയിൽ ബന്ധങ്ങൾ വളർത്താൻ

ix. പരിപാടികൾ  ആസൂത്രണ പിന്തുണ

ഇങ്ങനെ അനേക രീതികളിൽ എന്റെ പ്രതേക കഴിയുകൾ അനുസരിച്ച് എനിക്ക് യുവജന ശുശ്രൂഷയിൽ പങ്കാളിയാകാം. ഇവയിൽ ചിലതെങ്കിലും എനിക്ക് നിർവഹിക്കാനാകും. തീർച്ചയായും എനിക്ക് മാത്രം ചെയ്യാനാകുന്ന പ്രത്യേക ദൗത്വങ്ങൾ കണ്ടെത്തി അതിനോട് വിശ്വസ്തത പുലർത്തുകയാണ്  കാര്യക്ഷമതയോടെ മുന്നേറുന്നതിനുള്ള നല്ല വഴി.

=================


Comments

Popular posts from this blog

What is JY Spirituality? It is the Joyful Living of Pentecost Today (BJYT008)

Intentional Accompaniment in the Jesus Youth Movement (BJYT003)

Youth Accompaniment - Youth Ministry (BJYT009)